തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ മുൻഅധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗം ക്രൈസ്തവർക്കു തീരാനഷ്ടമെന്നു സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂരിലെ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ പ്രാരംഭകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.
സഭകൾ തമ്മിലുള്ള ഐക്യത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ചു. തൃശൂരിലെ എല്ലാ വിഭാഗം ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം സൂക്ഷിച്ചു. തൃശൂർ അതിരൂപതയുമായി ദൃഢമായ സ്നേഹബന്ധം കാത്തുസൂക്ഷിച്ചെന്നും മാർ താഴത്ത് അനുശോചനസന്ദേശത്തിൽ പറഞ്ഞു.